Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി.ജിദ്ദയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശി മൂസയില്‍ നിന്നുമാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം 500 ഗ്രാം സ്വര്‍ണം പിടികൂടിയത്.ഇലക്ട്രോണിക് ഇസ്തിരിപ്പെട്ടിയുടെ അകത്ത് വെച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. യാത്രക്കാരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടിഎ, കെ പി മനോജ്, സുധീർ കെ, ആശ, രാമേന്ദ്ര സിംഗ് ചന്ദൻ , ഹവിൽദാർ നരേഷ്, അശോകൻ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
23.71°C








