Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:26 am
  • 25th June, 2026
  • Overcast Clouds
23.42°C23.42°C
  • Humidity: 96 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ചുടുകട്ട വീണ് കടയിലെ മുട്ട പൊട്ടിയതിന്റെ പേരില്‍ 16കാരനെ കടയുടമയുടെ മകന്‍ കുത്തിക്കൊന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 16കാരനായ മൊഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. ഫൈസനെ കൊലപ്പെടുത്തിയ 22കാരനായ ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 18ന് രാവിലെ 9.30ഓടെയയായിരുന്നു സംഭവം. അച്ഛനും സഹോദരനുമൊപ്പം മൊഹമ്മദ് ഫൈസന്‍ കടയ്ക്കരികില്‍ ചുടുകട്ടകള്‍ കൂട്ടിവെക്കുകയായിരുന്നു. ഇതിനിടെ കടയുടെ പുറത്ത് ട്രേയില്‍ വെച്ചിരുന്ന മുട്ടകള്‍ക്ക് മുകളിലേക്ക് കട്ട വീഴുകയും ചില മുട്ടകള്‍ പൊട്ടുകയുമായിരുന്നു. താജ് മുഹമ്മദ് എന്നയാളുടേതായിരുന്നു കട. തുടര്‍ന്ന് കടക്കാരും 16കാരന്റെ കുടുംബവുമായി തര്‍ക്കമായി. തര്‍ക്കം പരിഹരിക്കാനായി പൊട്ടിയ മുട്ടയുടെ വില നല്‍കാമെന്ന് 16കാരന്റെ അച്ഛന്‍ പറഞ്ഞതോടെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി.


എന്നാല്‍ ല്പ സമയത്തിനു ശേഷം കട ഉടമയായ താജ് മുഹമ്മദിന്റെ മകന്‍ ഫറൂഖ് വീണ്ടും പ്രശ്‌നമുണ്ടാക്കി. ഫൈസന്റെ സഹോദരനുമായായിരുന്നു ഫറൂഖിന്റെ വാക്കേറ്റം. വാക്കുതര്‍ക്കം അവസാനിപ്പിക്കാനായി ഫൈസന്‍ സഹോദരനെ തള്ളിനീക്കി. ഇത് ഫറൂഖിനെ ചൊടിപ്പിച്ചു. പ്രകോപിതനായ ഫറൂഖ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ഫൈസനെ കുത്തുകയായിരുന്നുന്നു. ഫൈസന്റെ കുടുംബം ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. 16കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഫറൂഖ് ഫൈസനെ നിരവധി തവണ കുത്തിയതായി പൊലീസ് കണ്ടെത്തി. ഇയാള്‍ കുറ്റം സമ്മതിച്ചു എന്നും പൊലീസ് പറഞ്ഞു.

 

 

 

Readers Comment

Add a Comment