Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എയ്ക്കെതിരെ പീഡനപരാതിയുമായി യുവതി. 2016 നും 2018നും ഇടയില്‍ നിരവധി തവണ ദ്വാരഹത് എംഎല്‍എ മഹേഷ് നേഗി തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ എംഎല്‍എയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു.
എംഎല്‍എയുടെ അയല്‍ക്കാരിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. 2016ല്‍ തന്റെ അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോഴാണ് എംഎല്‍എയുമായി ബന്ധം ഉണ്ടാകുന്നത്. പിന്നീട് എംഎല്‍എ തന്നെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുന്നു.
പിന്നീട് യുവതി ഗര്‍ഭിണിയായെന്നും കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തിയാല്‍ സത്യം അറിയാമെന്നും യുവതി നെഹ്രു കോളനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുസൂരി, നൈനിതാല്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി എംഎല്‍എ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിച്ചു.
പരാതി പുറത്തുവന്നതോടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രീതം സിംഗ് ആവശ്യപ്പെട്ടു.
23.42°C








