Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:25 pm
  • 20th April, 2024
  • Overcast Clouds
34.82°C33.17°C
  • Humidity: 61 %
  • Wind: 3.64 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ വിശ്വാസികളെ വിളിച്ചുകൂട്ടി കുര്‍ബാന നടത്തിയതിന് കൊല്ലം മണ്ണൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. പീറ്റര്‍ ജോര്‍ജിന് കര്‍ശന പോലീസ് താക്കീത്.

ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളിയില്‍ വികാരിയുടെ നിര്‍ദ്ദേശപ്രകാരം വിശ്വാസികള്‍ കൂടിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് കടക്കൽ പോലീസില്‍ വിവരമറിയിച്ചത്. കൊവിഡ് നിയന്ത്രണം ചട്ടങ്ങള്‍ ലംഘിക്കുക മാത്രമല്ല, നിരോധിക്കപ്പെട്ട കോളാമ്പികള്‍ പള്ളിക്കു ചുറ്റും കെട്ടി കുര്‍ബാനയ്ക്കിടെ വികാരി മതസ്പര്‍ദ്ധയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തുവെന്ന്  സമീപവാസികൾ പരാതിയിൽ പറഞ്ഞു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പള്ളിയിലെത്തുകയും, കുര്‍ബാന തീര്‍ത്ത് എത്രയും വേഗം സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സ്വന്തം വാഹനത്തില്‍ പള്ളി ട്രസ്റ്റിക്കും സെക്രട്ടറിക്കുമൊപ്പം ഫാ. പീറ്റര്‍ ജോര്‍ജ് മണ്ണൂര്‍ സ്‌റ്റേഷനില്‍ ഹാജരായത്. കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് വിശ്വാസികളെ പള്ളിയില്‍ വിളിച്ചുചേര്‍ത്ത് കുര്‍ബാന നടത്തിയതിനും, മതവിദ്വേഷ പ്രസംഗം നടത്തിയതിനും ഫാ. പീറ്റര്‍ ജോര്‍ജ് പോലീസിനോട് മാപ്പ് അപേക്ഷിച്ചു.

സംഭവത്തില്‍ ഫാ. പീറ്റര്‍ ജോര്‍ജ് മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും, കുറ്റം ആവര്‍ത്തിക്കരുതെന്ന് ശക്തമായ താക്കീതു നല്‍കി വിട്ടയയ്ക്കുകയായിരുന്നു എന്നും കടക്കൽ പോലീസ് അറിയിച്ചു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലും പള്ളിയില്‍ കോളാമ്പി  കെട്ടി ശബ്ദഘോഷം സൃഷ്ടിച്ച് ശല്യമുണ്ടാക്കിയതിന് ഫാ. പീറ്റര്‍ ജോര്‍ജിന് എതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു

Readers Comment

Add a Comment