Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ദല്‍പത്തിനെ കാലില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയുമായി സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് വെടിവയ്പ് നടന്നതെന്ന് ഹാപൂര്‍ പൊലീസ് ചീഫ് സഞ്ജീവ് സുമന്‍ പറഞ്ഞു. തോക്ക് തട്ടിയെടുത്ത് ദല്‍പത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തു. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കാലില്‍ വെടിവയ്ക്കുകയായിരുന്നുവെന്നും സഞ്ജീവ് സുമന്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദല്‍പത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കുകയും ദല്‍പത്താണ് പ്രതിയെന്ന് ബോധ്യപ്പെടുകയും ഇയാളുടെ ഫോട്ടോ പുറത്തുവിടുകയും ചെയ്തു. പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു. പൊലീസിന്റെ കൈകൊണ്ട് മരിക്കേണ്ടന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞ് കുറിപ്പെഴുതിയ പ്രതി നദിക്കരയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീര്‍ക്കുകയാണ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.

Readers Comment

Add a Comment