Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ദിവ്യയുടേത് ആത്മഹത്യയാണെങ്കില്‍പ്പോലും പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ മദറിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും മാതൃസഹോദരനായ ടി.സി. തമ്പി.
മഠത്തില്‍ ഒരു വൈദികന് സ്ഥിരസന്ദര്‍ശകനായിരുന്നു. അയാളുമായി മദറിന് അവിഹിത ബന്ധമുണ്ടായിരുന്നു.ദിവ്യ അതിനു ദൃക്സാക്ഷിയായി. ഇറ്റലിയിലെ സുപ്പീരിയേഴ്സിനെ വിവരമറിയിക്കുമെന്ന് ദിവ്യ പറഞ്ഞതിനെ തുടര്‍ന്ന് ഈ മദര്‍ ദിവ്യയെ ഏതാനും ദിവസം മുമ്പ് മഠത്തിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഈ മദറിനെയും ദിവ്യയുടെ സഹപാഠിയായ നൊവീസിനെയും ചോദ്യം ചെയ്താല്‍ മരണത്തിലെ ദുരൂഹത പുറത്തുവരുമെന്നും ആവശ്യമെങ്കില്‍ മദറിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദിവ്യയുടേത് കൊലപാതകമാണെങ്കില്‍ മദറാണ് ഒന്നാംപ്രതി. ആത്മഹത്യയാണെങ്കില്‍ അതിലും പ്രേരണാക്കുറ്റത്തില്‍ ഒന്നാംപ്രതി മദര്‍ തന്നെയാണ്. ടി.സി തമ്പി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ മെയ്-7 വ്യാഴാഴ്ച്ചയാണ് ദിവ്യ പി. ജോണിനെ മലങ്കര കത്തോലിക്കാസഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.30 -ഓടെയാണ് കിണറിനുളളില്‍ വീണ നിലയില്‍ ദിവ്യയെ കണ്ടത്. മഠത്തിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. സംഭവം പുറത്തറിഞ്ഞതുമുതല്‍ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും ദിവ്യ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു തിരുവല്ല പോലിസിന്റെ പ്രാഥമിക നിഗമനം.
നാലു പേരെടുത്താല്‍ പൊങ്ങാത്ത കിണറിന്റെ മൂടി ദിവ്യ തനിയെ എടുത്തുമാറ്റി കിണറ്റില്‍ ചാടി എന്നാണ് ദൃക്സാക്ഷിയായി വന്ന കന്യാസ്ത്രീ നല്കിയ മൊഴിയെന്നും ഇത് നുണയാണെന്നാണ് തമ്പി പറയുന്നത്. ക്ലോറോഫോമോ അതുപോലുള്ള കെമിക്കലുകളോ ഉപയോഗിച്ചു ദിവ്യയെ ബോധരഹിതയാക്കിയശേഷം മൂന്നോ നാലോ പേര് ചേര്‍ന്ന് ദിവ്യയെ കിണറിന്റെ മൂടി മാറ്റിയ ശേഷം അതിനകത്തേക്ക് എടുത്തിട്ടതാകാം. അബോധാവസ്ഥയിലുള്ള ദിവ്യയുടെ മരണം കിണറ്റിലെ വെള്ളം കുടിച്ചതുമൂലമാകാമെന്നും ഇയാള്‍ ആരോപിക്കുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ കിണറ്റില്‍നിന്നും പുറത്തെടുത്ത ദിവ്യയുടെ മൃതദേഹം ഉടന്‍ തന്നെ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവ്യയുടെ ശരീരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ അവ മായ്ക്കാനായി പുഷ്പഗിരി ആശുപത്രിയില്‍ വച്ചു പ്രഷര്‍വാഷ് ചെയ്യാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഞങ്ങള്‍ കുടുംബക്കാര് വൈകിട്ട് 4.45-ന് പുഷ്പഗിരി ആശുപത്രിയിലാണ് ദിവ്യയുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി ഞാന്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് മൃതദേഹം തിരുവല്ലയില്‍ സംസ്കരിക്കാമെന്ന് ഈ മദര്‍ പറഞ്ഞു. ഞാനാണ് ഞങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം മല്ലപ്പള്ളി മാത്തന് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതും തുടര്‍ന്ന് ചുങ്കപ്പാറയിലെ കുടുംബക്കല്ലറയില്‍ സംസ്കരിക്കുന്നതും. ഒരു നല്ല കന്യാസ്ത്രീമഠം ആയിരുന്നു പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്സ് മഠം. ഈ മദര്‍ ചാര്‍ജെടുത്തതിനുശേഷമാണ് വൈദികന്റെ അനവസരത്തിലുള്ള സന്ദര്‍ശനം പതിവായതെന്നും ടി.സി തമ്പി ആരോപിച്ചു.
കേരളാ പോലീസില്‍നിന്നും നീതി ലഭിക്കുന്നില്ല എന്നു കണ്ടതിനേത്തുടര്‍ന്ന് ഞാനും സഹോദരനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണെ നേരിട്ടു കണ്ടു പരാതിനല്‍കി. പക്ഷേ, സൈമണ്‍ സാറല്ല കേസ് അന്വേഷിക്കുന്നത്. അതില്‍ വേറെന്തോ കളി നടന്നിട്ടുണ്ട്. കെ.ജി സൈമണ്‍ സാര്‍ അന്വേഷിച്ചാല്‍ കേസ് തെളിയപ്പെടുമെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ട്. അതുകൊണ്ടാവാം കേസ് സൈമണ്‍ സാറില്‍നിന്നും മാറ്റിയത്. കേസ് ക്രൈം ബ്രാഞ്ചിന് തെളിയിക്കാനായില്ലെങ്കില്‍ സിബിഐ അന്വേഷിക്കണം. ദിവ്യയ്ക്ക് നീതി ലഭിക്കാനായി ഞങ്ങള്‍ ഏതറ്റംവരെയും പോകുമെന്നും തമ്പി വ്യക്തമാക്കി.