Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബീഹാർ സ്വദേശിനിയും മുൻ ബാർ ഡാൻസറുമായ യുവതിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് മുംബയ് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ദുബായിൽ വച്ച് പരിചയപെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി ഒൻപതു വർഷക്കാലം മുംബയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബയ് ദിൻഡോഷ കോടതിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ മൂത്ത മകനായ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുംബയിലെ ഓഷിയാര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും, ബിനോയ് ഒളിവിലാണ്. ബിനോയിയെ തേടി കണ്ണൂരിലെത്തിയ ഓഷിവാര പൊലീസ് ഇന്ന് തിരുവനന്തപുരത്തെത്തി ഇവിടത്തെ മേൽവിലാസത്തിലും അന്വേഷണം നടത്തിയിരുന്നു. കേസിൽ അറസ്റ്റിനു സാദ്ധ്യതയുണ്ടെന്ന് അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ബിനോയ് ഒളിവിലിരുന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ബിനോയിയിൽ തനിക്ക് എട്ടു വയസ്സുള്ള ആൺകുട്ടി ഉണ്ടെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, ബ്ളാക് മെയിൽ ചെയ്ത് പണം തട്ടാനുള്ള വ്യാജ ആരോപണമാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നതെന്നാണ് ബിനോയ് കോടിയേരിയുടെ വാദം. ഇക്കാര്യം ഉന്നയിച്ച് യുവതിക്കെതിരെ ബിനോയ് നേരത്തെ കണ്ണൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ ഗാഢമായ ബന്ധം പുലർത്തിയിരുന്നതിനും മുംബയിലെ ഫ്ളാറ്റിൽ ഒരുമിച്ച് താമസിച്ചിരുന്നതിനും ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉൾപെടെയുള്ള തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഡി.എൻ.എ ടെസ്റ്റ് ഉൾപെടെ കുഞ്ഞിൻെറ പിതൃത്വം തെളിയിക്കാൻ ഏതു പരിശോധനയ്‌ക്കും വിധേയയാകാൻ താൻ തയ്യാറാണെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ദുബായിലെ ഡാൻസ് ബാറിൽ വച്ച് പരിചയപെട്ട യുവതിയുമായി ബിനോയ് പിന്നീട് പ്രണയത്തിലാവുകയും, ഗർഭിണിയായപോൾ മുംബയിലേക്ക് താമസം മാറ്റുകയുമായിരുന്നു. മുംബയിൽ ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് യുവതിയെ താമസിപ്പിക്കുകയും ഇവരുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും ബിനോയ് ആണ്. ദുബായിൽ നിന്ന് ഇടയ്ക്കിടെ മുംബയിലെത്തുന്ന ബിനോയ് ഈ ഫ്ളാറ്റിൽ യുവതിക്കൊപ്പം ദിവസങ്ങളോളം താമസിക്കുകയും ഭാര്യാ ഭർത്താക്കന്മാരെപോലെ ജീവിക്കുകയും ചെയ്തു. വിവാഹക്കാര്യം പറയുമ്പോഴെല്ലാം ഒഴിഞ്ഞുമാറിയ ബിനോയ് വിവാഹിതനാണെന്ന് താൻ അറിഞ്ഞത് 2018- ലാണെന്നാണ് യുവതിയുടെ വാദം. പിന്നീട് ബിനോയ് പണം നൽകാതായി. ബിസിനസ് പരാജയമാണെന്നും തുടർന്ന് ചെലവിനു നൽകാനാവില്ലെന്നുമാണ് ബിനോയ് പറഞ്ഞതെന്ന് യുവതി പരാതിയിൽ വിശദീകരിക്കുന്നു. 2009 മുതൽ 2018 വരെയുള്ള കാലയളവിലാണ് ബിനോയ് യുവതിയെ പീഡിപ്പിച്ചിരുന്നത്. നേരത്തേ ദുബായിൽ ചെക്കു കേസിൽ പ്രതിയായ ബിനോയിക്ക് ദുബായ് കോടതി യാത്രാവിലക്ക് ഏർപെടുത്തിയിരുന്നു.

Readers Comment

Add a Comment