Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്.

ആറ് മാസത്തിനുള്ളില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ നവംബര്‍ 29നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ കൊവിഡ് സാഹചര്യവും ലോക്ക്ഡൗണും കാരണം ഈ സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ആദ്യം ഹൈക്കോടതിയെ അറിയിച്ചു. 

ജഡ്ജിയുടെ കത്ത് ഹൈക്കോടതി റജിസ്ട്രാര്‍ സുപ്രീംകോടതിക്ക് കൈമാറുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തന്നെയാണ് വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യത്തിലും വാദം കേള്‍ക്കുന്നത്. കോടതി നിലപാട് ആരാഞ്ഞാല്‍ അനുകൂലിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 


 

Readers Comment

Add a Comment