Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

പീഡനക്കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാന്‍ പുതിയ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാ ബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ കൈയില്‍ രാഖി കെട്ടണം. എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണം. എന്നാല്‍ മാത്രമേ ജാമ്യം നല്‍കുകയുള്ളുവെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

പീഡനകേസിലെ പ്രതിയായ വിക്രം സിംഗ് എന്നയാള്‍ക്കാണ് ഈ വ്യത്യസ്ത ജാമ്യ വ്യവസ്ഥ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. രാഖി കെട്ടുന്നതിനോടൊപ്പം 11000 രൂപ പെണ്‍കുട്ടിയ്ക്ക് സമ്മാനമായി നല്‍കണം. രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ സഹോദരി സഹോദരന്‍മാര്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതുപോലെ- ഹൈക്കോടതി പറഞ്ഞു.


മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് ആര്യയുടെ ബെഞ്ചാണ് ഈ വിചിത്ര നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജാമ്യക്കാരനായ വിക്രം സിംഗ് ആഗസ്റ്റ് 3 രക്ഷാബന്ധന്‍ ദിനത്തില്‍ ഭാര്യയോടൊപ്പം സമ്മാനങ്ങളുമായി പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിലേക്ക് പോകണം. പരാതിക്കാരിക്ക് ഈ സമ്മാനങ്ങളും മധുരവും നല്‍കി രാഖി കെട്ടണം. ഇനിയുള്ള കാലം ഒരു സഹോദരനെപ്പോലെ സംരക്ഷിക്കാമെന്ന് ഉറപ്പും നല്‍കണം- ബെഞ്ച് വ്യക്തമാക്കി.

ഇതാദ്യമായല്ല ഇത്തരം വിധികള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് ഉജ്ജയിനിലെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കും സമാനമായ ജാമ്യ വ്യവസ്ഥകളാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കേസിലെ പ്രതിയായ ബാഗ്രിയോട് പരാതിക്കാരിയായ സ്ത്രീയുടെ മകന് 5000 രൂപ വസ്ത്രങ്ങള്‍ വാങ്ങാന്‍ നല്‍കണമെന്നായിരുന്നു വിധി.

 

 

 

 

 

Readers Comment

Add a Comment