Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


അരേിക്കയിലെ മിയാമി കോറല്‍ സ്പ്രിംഗ്സില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ബ്രൊവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായ പിറവം സ്വദേശിനി മെറിന്‍ ജോയി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് ഫിലിപ് മാത്യുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലയ്ക്ക് ശേഷം ഇയാള്‍ സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ കാര്‍ പാര്‍ക്കിംഗ് ഇടത്തിട്ട് കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയ ശേഷം കാറിടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് കാറോടിച്ച് പോയ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിപ്പിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

 

 

Readers Comment

Add a Comment