Breaking News
- മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
- ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച
Your Comment Added Successfully!

എന്നും വലിയ സ്വപ്നങ്ങള്‍ കാണാന്‍ ശീലിച്ച ജെയിംസ് മാത്യു പന്ത്രണ്ടു വര്‍ഷം മുമ്പ് ഖത്തറിലിരുന്നു കണ്ട സ്വപ്നത്തിന്റെ അതിരുകള്‍ ലോകത്തോളം വിശാലമായിരുന്നു. ലോകം ഇന്റര്‍നെറ്റിന്റെ മാന്ത്രികവിരലില് ചലിച്ചുതുടങ്ങുമ്പോള്ത്തന്നെ അതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതാണ് ജയിംസ് മാത്യുവിന്റെ വിജയം. പക്ഷേ ഉത്പാദന മേഖലയിലല്ലാതെ സേവനരംഗത്ത് ചുവടുറപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സുഹൃത്തുകള്‍ സംശയം പറഞ്ഞു: സേവനം തേടി ആവശ്യക്കാര്‍ എങ്ങനെ വരും? സേവനത്തെ ബ്രാന്‍ഡ് ചെയ്തു വിജയിപ്പിക്കാനുകുമോ? പക്ഷേ, കോഴിക്കോട് സ്വദേശിയായ ജയിംസ് മാത്യുവിന് അന്നും ഇന്നും ഒരേ ബിസിനസ് തത്വശാസ്ത്രമാണ്: സേവനമാണ് ഏറ്റവും വിലയേറിയ ഉത്പന്നം.
ആ തത്വശാസ്ത്രം നല്കിയ നേട്ടങ്ങളുടെ തിളക്കത്തിലാണ് ഇന്ന് ജയിംസ് മാത്യുവും, അദ്ദേഹം തുടക്കമിട്ട ഡബ്ള്യു 3 ഇന്‍ഫോടെക്കും. ഇന്റര്‍നെറ്റ് പരിചിതമായവര്ക്കു പോലും ഡൊമെയിന് രജിസ്ട്രേഷന് എന്തെന്ന് അവ്യക്തമായിരുന്ന കാലത്താണ് ദോഹയില്‍ അതിന്റെ സാധ്യത ജയിംസ് മാത്യു പരീക്ഷിച്ചു വിജയിച്ചത്. ഖത്തറിലാകെ വെബ് അധിഷ്ഠിത സേവനങ്ങള്‍ വ്യാപിപ്പിച്ചായിരുന്നു മറുനാട്ടിലെ മലയാളിജയം. മറുനാട്ടിലെ ബിസിനസ് വിജയങ്ങളുടെ കഥകള്‍ ഒരുപാടുണ്ടെങ്കിലും ഐ.ടി രംഗത്ത് ഒരു മലയാളിയുടെ ദീര്ഘവീക്ഷണത്തില് പിറന്ന സര്‍വീസ് ബ്രാന്‍ഡ് ഗള്‍ഫ് രാജ്യത്ത് ചുവടുറപ്പിച്ച ചരിത്രം അപൂര്‍വം.
സ്ഥാപനങ്ങളുടെയും സേവന സംരംഭങ്ങളുടെയും ഇന്റര്‍നെറ്റ് മേല്‍വിലാസമാണ് ഡൊമെയിന്. പഴയ പോസ്റ്റ് ബോക്സ് നമ്പര്‍ പോലെ ഏതു കമ്പനിക്കും ഭാവിയില്‍ സ്വന്തം ഡൊമെയിന് വിലാസമില്ലാതെ ബിസിനസ് നടത്താനാകില്ലെന്ന് ജയിംസ് മാത്യു ആദ്യമേ തിരിച്ചറിഞ്ഞു. ഡൊമെയിന് നെയിം രജിസ്ട്രേഷന് മാത്രമല്ല, ഇ മെയില്‍ ആന്‍ഡ് വെബ് ഹോസ്റ്റിംഗ്, സെര്‍വര്‍ ഹോസ്റ്റിംഗ് തുടങ്ങി വെബ് ഡവലപ്മെന്റ് രംഗത്തെ സമ്പൂര്‍ണ സേവനദാതാക്കളായി ഡബ്ള്യു 3 ഇന്‍ഫോടെക് ഒമാന്റെ ആകാശത്ത് ചിറകുവിരിച്ചു.
വൈവിധ്യമാര്‍ന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഡബ്ള്യു 3 ഇന്‍ഫോടെക്കിന്റെ പ്രാഥമിക സേവന മേഖല ഡൊമെയിന് രജിസ്ട്രാര്‍ എന്ന നിലയിലാണ്. 2011 ല്‍ ഖത്തര്‍ ഗവണ്മെന്റിന്റെ ആദ്യത്തെ രജിസ്ട്രേഡ് ഡൊമൈൻ രജിസ്ട്രാർ അക്രഡിറ്റേഷന് പദവി. അതിനു പിന്നാലെ ടെലിംകോം വകുപ്പിനു കീഴില്‍, ഇന്ത്യയില്‍ ഡൊമെയിന് രജിസ്ട്രേഷന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് ഒഫ് ഇന്ത്യയുടെ (നിക്സി) അംഗീകാരം കൂടി ലഭിച്ചതോടെ മറുനാട്ടിലെ വിജയഗാഥയ്ക്ക് ജയിംസ് മാത്യു നാട്ടിലും തുടര്‍ക്കഥയെഴുതി. അനുനിമിഷം വികസിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണിയില്‍ ഡബ്ള്യു 3 ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ചാണ്.
കണ്ട്രി കോഡ് ടോപ് ലെവല്‍ ഡൊമെയിന് രജിസ്ട്രേഷന് രംഗത്ത് ഇന്ത്യയിലും യു.എ.ഇയിലും മുന്‍നിര ബിസിനസ് സ്ഥാപനമാവുകയാണ് ഡബ്ള്യു 3 ഇന്‍ഫോടെക്കിന്റെ അമരത്തിരുന്ന് ജയിംസ് മാത്യുവിന്റെ ലക്ഷ്യം. .co.in, .in തുടങ്ങി ccTLD- ക്കു കീഴില്‍ വരുന്ന രജിസ്ട്രേഷന് കോഡുകള്‍ക്കു പുറമെ മറ്റ് എക്സ്റ്റന്‍ഷനുകളുടെ രജിസ്ട്രേഷനിലും ഇന്ന് കേരളത്തിലെ ഒരേയൊരു ഗവണ്മെന്റ് അക്രഡിറ്റഡ് ഡൊമെയിന് രജിസ്ട്രാര്‍ ആണ് ഡബ്ള്യു 3 ഇന്‍ഫോടെക്.
ഖത്തറിൽ ബിസിനസ് കെട്ടിപ്പടുത്ത്, യു.എ.ഇയിലേക്ക് സേവനം വ്യാപിപ്പിച്ച കമ്പനി നാട്ടിലേക്കു വന്നതിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. ഇന്ത്യന്‍ കമ്പനിയെന്ന നിലയില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ നല്കാന് ഡബ്ള്യു 3 ഇന്‍ഫോടെക്കിനു കഴിയും. മാത്രമല്ല, വമ്പന്‍ ബ്രാന്‍ഡുകള്‍ സേവനത്തിന്റെ രണ്ടാംഘട്ടം മുതല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും മറ്റു രജിസ്ട്രാര്മാരിലേക്ക് മാറുന്നതിനുള്ള അവസരം നിഷേധിക്കുകയും ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ സേവനവും സ്വാതന്ത്ര്യവും നല്‍കിയാണ് ഡബ്ള്യു 3 ഇന്‍ഫോടെക്കിന്റെ പ്രവര്‍ത്തനം. നിരക്കുകളിലെ സ്ഥിരതയ്ക്കൊപ്പം പോര്‍ട്ടബിലിറ്റി സൗകര്യവും സൗജന്യ ഡി.എന്‍.എസ് സേവനങ്ങളും കൂടിയാകുമ്പോള്‍ അനായാസമുള്ള പോര്‍ട്ടബിലിറ്റി അവസരവും തുടര്‍ സേവനങ്ങളുമാണ് ഡബ്ള്യു 3 ഇന്‍ഫോടെക്കിന്റെ പ്രത്യേകതകള്‍.
ഉപഭോക്താവിന്റെ ആവശ്യങ്ങളും താത്പര്യങ്ങളുമറിഞ്ഞ്, അതിന് പ്രാമുഖ്യം നല്കുന്ന സേവനങ്ങള്‍ മുഴുവന്‍ സമയവും തടസ്സങ്ങളില്ലാതെ ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഡബ്യു 3 ഇന്‍ഫോടെക്കിന്റെ വിശ്വാസ്യതയും സ്വീകാര്യതയും.
'ഡബ്ള്യു 3 ഇന്‍ഫോടെക്കിന് സേവനം ഒരു പ്രൊഫഷന് എന്നതിനെക്കാള്‍ മനോഭാവമാണ്. കമ്പനിയില്‍ ജോയിന്‍ ചെയ്യുന്ന ഓരോരുത്തരെയും ഈ ഫിലോസഫി ഞങ്ങള്‍ പഠിപ്പിക്കുകയും, അവര്‍ അത് ശീലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു'- ജെയിംസ് മാത്യു പറയുന്നു. ക്ളൈന്റുകള്‍ക്ക് സദാ ഓണ്‍ലൈന്‍ സാന്നിധ്യം നല്കുന്ന ക്ളൗഡ് ബേസ്ഡ് ഇ മെയില്‍ സൊല്യൂഷന്‍സ് ഉള്‍പ്പെടെയുള്ള വെബ് പാക്കേജുകള്‍ കൂടി പ്രദാനം ചെയ്യുമ്പോള്‍, ഡൊമെയിന്‍സ് രജിസ്ട്രേഷനിലും അനുബന്ധ ഇന്റര്‍നെറ്റ് സേവനങ്ങളിലും ഡബ്ള്യു 3 ഇന്‍ഫോടെക് എന്ന പേര് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ പര്യായപദമാകുന്നു. ഡബ്ളിയു 3 ഇൻഫോടെക്കിന്റെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ഡൊമൈൻ റീ സെല്ലേഴ്സ് ആകുന്നതിനും വിളിക്കൂ...+919388008844,+97455032337, www.w3infotech.com