Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:05 am
  • 13th August, 2020
  • Mist
25°C25°C
  • Humidity: 100 %
  • Wind: 1.09 km/h

Breaking News

  • ബംഗളൂരുവിൽ സംഘർഷം. മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരു നഗരത്തിൽ സംഘർഷം. പോലീസ് വെടിവെപ്പിൽ 2 പേർ മരിച്ചു. മതനിന്ദ വിവാദത്തിലായത് കോൺഗ്രസ് എംഎൽഎ യുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ്. എംഎൽഎ യുടെ വീടിനുനേരെ കല്ലെറിഞ്ഞു; വാഹനങ്ങൾ കത്തിച്ചു. 
  • കോവിഡ് വ്യാപനം രൂക്ഷം. ലോകത്ത് കോവിഡ് ബാധിതർ 2 കോടി 4 ലക്ഷം കടന്നു. മരണം 4 ലക്ഷത്തി നാപതിനായിരം കടന്നു. അമേരിക്കയിലും ബ്രസീലിലും 50,000 ത്തിലധികം പ്രതിദിന രോഗികൾ.   
i2i News Trivandrum


മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോഴിതാ ജോക്കര്‍ മാല്‍വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകരാം ജോക്കര്‍ സ്പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.

നിലവില്‍ 11 ആപ്ലിക്കേഷനുകളില്‍ ജോക്കര്‍ മാല്‍വെയര്‍ കയറിക്കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആപ്ലിക്കേഷനുകള്‍ ഇതിനോടകം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയിട്ടുണ്ട്. പ്ലേ സ്റ്റോറിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ഇത്തരം മാല്‍വെയറുകള്‍ പ്ലേ സ്റ്റോറില്‍ കടന്നുകയറിയിരിക്കുന്നത്. ആപ്ലിക്കേഷനുകളുടെ പ്ലാറ്റ്‌ഫോമിലെ പ്രശ്നങ്ങള്‍ കണ്ടെത്തി അവയിലൂടെ പ്ലേ സ്റ്റോറില്‍ നുഴഞ്ഞ് കയറുകയാണ് മാല്‍വെയര്‍ ആപ്പുകള്‍ നിര്‍മിക്കുന്നവരുടെ രീതി.

കണ്ടുപിടിക്കാന്‍ പ്രയാസമുള്ള രീതിയിലാണ് ജോക്കര്‍ മാല്‍വെയറുകള്‍ ഉണ്ടാവുക. മാല്‍വെയര്‍ ആപ്ലിക്കേഷനുള്ളിലെ ബേസ് 64 എന്‍കോഡഡ് സ്ട്രിംഗുകളുമായി ചേര്‍ന്നാണ് വരുന്നത്. ഇവ പിന്നീട് ഡീകോഡ് ചെയ്ത് ഒരു അപ്ലിക്കേഷന്റെ രൂപത്തില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ലോഡുചെയ്യുന്നു. വളരെ അപകടകാരിയായ മാല്‍വെയറാണ് ജോക്കറെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യം ബില്ലിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന മാല്‍വെയറാണ് ഇത്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മാല്‍വെയറുകളിലൊന്നാണ് ഇത്.

2017 മുതല്‍ സൈബര്‍ ലോകത്ത് ആശങ്ക ഉയര്‍ത്തിയിരുന്നതാണ് ജോക്കര്‍ മാല്‍വെയര്‍. ജോക്കര്‍ മാല്‍വെയര്‍ സാന്നിധ്യം തിരിച്ചറിഞ്ഞ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്നു അന്നുമുതല്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസില്‍, ചൈന,ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യന്‍മര്‍, നെതര്‍ലന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്‌പെയയിന്‍ , സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് 2017 മുതല്‍ ജോക്കര്‍ ആക്രമണത്തിന് ഇരയായിട്ടുള്ളത്.ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഹോണ്ടുറാസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യന്‍മര്‍, നെതര്‍ലന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്‌പെയയിന്‍ , സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് 2017 മുതല്‍ ജോക്കര്‍ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 11 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

Cheery Message
Relaxation Message
Memory Game
Loving Message
Friend SMS
Contact Message
Compress Image
App Locker
Recover File
Remind Alarm - Alarm & Timer & Stopwatch App

Readers Comment

Add a Comment