Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:57 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ദുര്‍ബലം. ലക്ഷദ്വീപില്‍ നിരവധി ഇടങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. ചാലക്കുടി (തൃശൂര്‍), വടകര (കോഴിക്കോട്), കുടുലു (കാസര്‍ഗോഡ്), ഇരിക്കൂര്‍, തലശ്ശേരി (കണ്ണൂര്‍), ആര്യങ്കാവ് (കൊല്ലം), വൈക്കം (കോട്ടയം), ഒറ്റപ്പാലം (പാലക്കാട്), കൊയിലാണ്ടി (കോഴിക്കോട്) എന്നിവിടങ്ങളില്‍ ഇന്നു മഴ ലഭിച്ചു.

ജൂലൈ രണ്ടു മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ജൂലൈ അഞ്ചുവരെ നിരവധി പ്രദേശങ്ങളില്‍ മഴ ലഭിക്കും. ജൂലൈ 2, 3, 4, 5 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ജൂലൈ 3-ാം തീയതി ഒന്നോ രണ്ടോ ഇടങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.

കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Readers Comment

Add a Comment