Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:06 am
  • 14th July, 2020
  • Mist
25°C25°C
  • Humidity: 94 %
  • Wind: 0.57 km/h

Breaking News

  • സംഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ്; 162 പേർക്കു രോഗമുക്തി
  •  ആലപ്പുഴ 119 ,പാലക്കാട് 19 ,കാസർകോട്  10 ,എറണാകുളം 15 ,മലപ്പുറം  47 ,തിരുവനന്തപുരം  63 ,പത്തനംതിട്ട  47 ,തൃശൂര്‍ 9 , വയനാട് 14 ,കണ്ണൂര്‍  44 ,ഇടുക്കി 4 ,കോട്ടയം 10 ,കൊല്ലം  33 ,കോഴിക്കോട്  16 .  
  • എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ 16നു തന്നെ നടത്തും   
  • സംസ്ഥാനത്ത് 51 കോവിഡ് ക്ലസ്റ്ററുകൾ
i2i News Trivandrum

എസ്.എസ്.എല്‍.സി ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരത്തെ പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തുന്നത്. ഇതിന് പിന്നാലെ ആറ് സൈറ്റുകളിലൂടെയും പി.ആര്‍.ഡി ലൈവ്, സഫലം 2020 എന്നീ ആപ്പുകളിലൂടെയും ഫലം അറിയാം.

keralaresults.in, keralapareekshabhavan.in, www.result.kite.kerala.gov.in. sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ഫലമറിയുക.

4,22,450 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ടി.എച്ച്.എസ്.എല്‍.സി ഫലവും ഇതൊടൊപ്പം പുറത്ത് വരും. എസ്.എസ്.എല്‍.സി പ്രഖ്യാപനത്തിനൊപ്പം സ്‌കൂള്‍,
വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍ട്ട് അവലോകനവും വിവിധ റിേപ്പാര്‍ട്ടുകള്‍, തുടങ്ങിയവയും ഉള്‍ക്കൊള്ളുന്ന വിശകലനങ്ങളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ് ' എന്ന ലിങ്ക് വഴി ലഭിക്കും.

മാര്‍ച്ച് പത്തിനായിരുന്നു ഇത്തവണ എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതിനിടെയാണ് ശക്തമായ നടപടികളിലൂടെ സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ മെയ് 26, 27, 28 തീയതികളിലായിരുന്നു പരീക്ഷ നടത്തിയത്.

കൊവിഡ് നിരക്ക് കൂടുമ്പോള്‍ കുട്ടികളെ പരീക്ഷക്കെത്തിക്കുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥിയ്ക്കും കൊവിഡ് രോോഗബാധ പിടിപെടാത്തത് മുന്നൊരുക്കങ്ങളുടെ കാര്യക്ഷമതയായി ഉയര്‍ത്തിക്കാട്ടാനും സര്‍ക്കാരിന് കഴിഞ്ഞു. സിബിഎസ്ഇ

Readers Comment

Add a Comment