Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:38 am
  • 20th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന് പ്രചരിപ്പിക്കുന്ന ബാബ രാംദേവിനെതിരെ ആയുഷ് മന്ത്രാലയം. മരുന്നിനെ സംബന്ധിച്ച വിവരങ്ങള്‍ ആയുഷിന് കൈമാറി പരിശോധിച്ചതിന് ശേഷം മാത്രമേ പരസ്യങ്ങളും വിപണനും പാടുള്ളുവെന്ന് ആയുഷ് വ്യക്തമാക്കി. എന്നാലിതുവരെ മരുന്നിന്റെ കൂട്ടിനെപറ്റിയോ മറ്റുവിവരങ്ങളോ നല്‍കാല്‍ പതഞ്ജലി തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം ഹരിദ്വാറില്‍ വെച്ചാണ് കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന് പതഞ്ജലി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പൂര്‍ണമായും രോഗം മാറുമെന്നാണ് ബാബ രാംദേവിന്റെ വാദം. 

മരുന്നിന്റെ പരീക്ഷണഘട്ടത്തില്‍ 69% രോഗികള്‍ക്കും മൂന്ന് ദിവസത്തിനിടെ രോഗമുക്തിനേടിയെന്നും പതഞ്ജലി പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പരീക്ഷണം നടത്തി ഉറപ്പാക്കാതെ പതഞ്ജലിയുടെ മരുന്ന് ഒദ്യോഗികമായി അംഗീകരിക്കില്ലെന്ന് ആയുഷ് അറിയിച്ചു. മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട കുറിപ്പില്‍ എവിടെയാണ് പരീക്ഷണം നടന്നത്. എത്രയാളുകളില്‍ പരീക്ഷണം നടത്തി, കമ്മിറ്റി ക്ലിയറന്‍സ്, സിടി.ആര്‍.ഐ രജിസ്‌ട്രേഷന്‍, സാംപിള്‍ സൈസ്,പഠനവിവരങ്ങള്‍ 
എന്നിവ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കമ്പനി രണ്ട് ഘട്ടമായി നടത്തിയെന്ന് അവകാശപ്പെടുന്ന പരീഷണം ഏത് രീതിയിലാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടാത പരീക്ഷണവുമായി ബന്ധപ്പെട്ട് യാതൊരു വീശദീകരണവും നല്‍കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജനത്തെ വഞ്ചിക്കാനുള്ള നീക്കമാണിതെന്ന് ഐ.സി.എം.ആര്‍ പറഞ്ഞു. 


ഐ.സി.എംആറിന്റെയും ആയുഷിന്റേയും വിശദീകരണം വന്നതോടെ കടുത്ത വിമര്‍ശനമാണ് പതഞ്ജലിയ്‌ക്കെതിരെ വിവിധകോണുകളില്‍ നിന്നുയരുന്നത്. കോവിഡ് കാലത്തെ സാമ്പത്തികനേട്ടത്തിനായി ഉപയോഗിക്കരുതെന്നാണ് വിമര്‍ശകരുടെ വാദം.

Readers Comment

Add a Comment