Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 pm
  • 18th April, 2024
  • Overcast Clouds
32.82°C32.82°C
  • Humidity: 84 %
  • Wind: 1.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,anju death,college student, kerala, family, complaints, against college principal,i2inews

ബിരുദ വിദ്യാർത്ഥിനി അഞ്ജുവിന്റെ മരണത്തിൽ കോളേജിനെതിരെ ശക്തമായ പരാതിയുമായി കുടുംബം രംഗത്ത്. വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജു കോപ്പിയടിച്ചു എന്നത് വെറും ആരോപണം മാത്രമാണെന്നും കുടുംബം പറയുന്നു.

പരീക്ഷാ ഹാളിലേക്ക് കയറും മുൻപ് ഹാൾ ടിക്കറ്റ് പരിശോധിക്കുമെന്ന് അറിയാവുന്ന ഒരാൾ എങ്ങനെ അതിൽ ഉത്തരങ്ങൾ എഴുതിവെക്കുമെന്നുമാണ് കുടുംബം ഉന്നയിക്കുന്ന ചോദ്യങ്ങൾ. അതിനാൽ,അഞ്ജുവിന്റെ മരണത്തിന് ഉത്തരവാദികൾ കോളേജ് അധികൃതരരാണെന്നും,പ്രിൻസിപ്പലിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഈ ആരോപണങ്ങൾക്കെതിരെ അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കുന്നതിനായി ഹാൾ ടിക്കറ്റിന്‌ പിന്നിലെ എഴുത്തും മാനസിക പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കുന്നതിനായും സിസിടിവി ദൃശ്യങ്ങളുമാണ് കോളേജ് പുറത്ത് വിട്ടത്.

അതേ സമയം, ഹാൾ ടിക്കറ്റിലെ കൈയ്യക്ഷരം അഞ്ചുവിന്റെ അല്ലെന്നും സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു.

ഇതിനിടെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം പൂർത്തിയാക്കിയെങ്കിലും കോളേജ് പ്രിൻസിപ്പാളിനെതിരെ നടപടി എടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടായിരുന്നു കുടുംബം. വീട്ടിലെത്തിച്ച മൃതദേഹം ആംബുലൻസിൽ നിന്നും നാട്ടുകാരും ഇറക്കാൻ സമ്മതിച്ചിരുന്നില്ല. തുടർന്ന്,അരമണിക്കൂറോളം പി.സി.ജോർജ് എം.ൽ.എയും, പൊലീസുകാരും ഇവരുമായി അനുനയ ചർച്ചകൾ നടത്തിയിരുന്നു. 

പെൺകുട്ടിയുടെ മൃതദേഹം ഉടൻ വീട്ടിലെത്തിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയത്.

 

 

Readers Comment

Add a Comment