Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:49 pm
  • 18th April, 2024
  • Overcast Clouds
30.82°C28.73°C
  • Humidity: 89 %
  • Wind: 0.39 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,private bus,stops,services,today,low funding,i2inews

ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് സർവീസ് ആരംഭിച്ച സ്വകാര്യ ബസ്സുകൾ  ഇന്ന് വൈകിട്ടോടെ  സര്‍വീസ് നിര്‍ത്താനാണ് തീരുമാനം.കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിലേറെയായി ഓട്ടം നിര്‍ത്തിവെച്ചിരുന്ന ബസുകള്‍ കഴിഞ്ഞ മാസം 21 നാണ് സര്‍വീസ് പുനരാരംഭിച്ചത്. 

കൊവിഡ് നിയന്ത്രണങ്ങളോടെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളെ കയറ്റി, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു കൊണ്ടാണ്‌ ഓട്ടം തുടങ്ങിയത്.അതേ സമയം, കഴിഞ്ഞ തിങ്കളാഴ്ചയോടെ മുഴുവന്‍ സീറ്റിലും ആളെ കയറ്റാമെന്ന നിര്‍ദ്ദേശം വന്നതോടെ ചാര്‍ജ് കുറക്കുകയും ഉണ്ടായി.

ഞായറാഴ്ച്ച സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആയതിനാൽ തിങ്കളാഴ്ച മുതല്‍ ബസ്സ് സര്‍വീസ് നടത്തുന്നത് കൂടുതല്‍ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും എന്നതിനാൽ ആണ് ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന്  ഉടമകള്‍ പറയുന്നു . വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച്‌ സര്‍വീസ് നടത്തേണ്ടതില്ലെന്ന അഭിപ്രായവും ഉയർന്ന് വന്നിരുന്നു.

Readers Comment

Add a Comment