Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 am
  • 19th April, 2024
  • Broken Clouds
30.82°C30.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,newsnow,bevco,bevqapp,i2inews

ബെവ്ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇതോടെ ബുക്കിംഗ് പുനരാരംഭിച്ചു. ടോക്കണ്‍ കിട്ടുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബെവ്ക്യൂ ആപ്പിലൂടെ ടോക്കണ്‍ വിതരണം ചെയ്യുന്നതിന് ആദ്യ ദിവസം മുതല്‍ നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് നിലനിന്നിരുന്നത്. കമ്പനിയെ തെരഞ്ഞെടുത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം ഉന്നതതതലയോഗം വിളിച്ചത്. പ്രശ്നപരിഹാരത്തിന് മന്ത്രി അടിയന്തര നിര്‍ദേശവും  നല്കി. രാത്രിയോടെ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ തന്നെ ടോക്കണ്‍ ലഭ്യമാകുന്ന തരത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം. ആദ്യ ദിവസങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് എക്സൈസ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിന്‍റെ പരിമിതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബെവ്‌കോയോടും സ്റ്റാര്‍ട്ടപ്പ് മിഷനോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ പിന്നാലെ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകും. ബെവ്ക്യൂ പുറത്തിറങ്ങി ആദ്യ ദിനം തന്നെ സേവനം ലഭ്യമാക്കിയത് 2,25000ത്തോളം പേരാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

Readers Comment

Add a Comment