Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 12:56 am
  • 17th April, 2024
  • Scattered Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 1.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജികളിൽ ഇടപെടാതെ ഹൈക്കോടതി. പരാതിക്കാരന് കേന്ദ്രസർക്കാരിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു. കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്.

ഭരണപരിഷ്‌കാരങ്ങൾ സംബന്ധിച്ച കരട് നിയമത്തിൽ എതിർപ്പറിയിക്കാൻ മുപ്പത് ദിവസമാണ് സാധാരണയായി അനുവദിക്കേണ്ടത്. പക്ഷേ 20 ദിവസം മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചത്. ലോക്ക്ഡൗൺ സാഹചര്യമായതിനാൽ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു.എന്നാൽ ഈ വാദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ശക്തമായ രീതിയിലാണ് എതിർത്തത്. പരാതിക്കാരന് വേണമെങ്കിൽ അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡ്വ. നടരാജ വ്യക്തമാക്കിയത്.

Readers Comment

Add a Comment