Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 9:22 pm
  • 18th April, 2024
  • Overcast Clouds
30.82°C28.17°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാക്‌സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാക് പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യക്കെതിരെ പാകിസ്ഥാൻ യുദ്ധം പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങൾ സ്വന്തമായി ആയുധങ്ങൾ വാങ്ങുമോ എന്ന് കെജ്രിവാൾ ചോദിച്ചു. അതുപോലെയാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയമെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യം കൊവിഡിനെതിരെയുള്ള യുദ്ധത്തിലാണ്. വാക്സിൻ സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങണമെന്ന് കേന്ദ്രം പറയുന്നത് എന്തുകൊണ്ടാണ്. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ സംസ്ഥാനങ്ങളോട് സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാൻ കേന്ദ്രം ആവശ്യപ്പെടുമോ. ഉത്തർപ്രദേശിനോട് സ്വന്തമായി ടാങ്കുകളും ഡൽഹി സ്വന്തമായി തോക്കുകളും വാങ്ങാൻ പറയുമോ?
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വാക്സിനേഷൻ ആറു മാസത്തോളം വൈകിയാണ് തുടങ്ങിയത്. ആദ്യ വാക്സിൻ ഇന്ത്യയിലാണ് നിർമ്മിച്ചതും. അന്നു മുതൽ ആവശ്യത്തിന് വാക്സിൻ സ്റ്റോക്ക് ചെയ്യേണ്ടതായിരുന്നു. അതു ചെയ്തിരുന്നെങ്കിൽ രണ്ടാം തരംഗത്തിൽ കുറച്ച് പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നു – കെജ്രിവാൾ ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ ജോലി സംസ്ഥാനങ്ങൾക്ക് ചെയ്യാനാകില്ല. വാക്സിൻ ഡൽഹിക്ക് നൽകാമെന്ന് സ്പുട്നിക് നിർമ്മാതാക്കൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ എത്ര ഡോസ് വാക്സിൻ ലഭിക്കുമെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment