Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം. മുകേഷ് മുന്നിലെത്തി. ആദ്യ ഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയാണ് മണ്ഡലത്തിൽ മുന്നിട്ട് നിന്നത്. തുടർന്ന് മുകേഷ് ലീഡ് തിരിച്ചു പിടിച്ചു.കൊല്ലത്ത് ഏഴിടങ്ങളിൽ യുഡിഎഫും നാലിടങ്ങളിൽ എൽഡിഎഫുമാണ് മുന്നിൽ. കരുനാഗപ്പള്ളിയിൽ സി. ആർ മഹേഷ്, ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂർ ഉല്ലാസ് കോവൂർ, കൊട്ടാരക്കര ആർ. രശ്മി, പുനലൂർ അബ്ദുറഹ്മാൻ രണ്ടത്താണി, കുണ്ടറ പി.സി വിഷ്ണുനാഥ്, ഇരവിപുരം ബാബു ദിവാകരൻ എന്നിവരാണ് മുന്നിൽ നിൽക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ബിജെപിക്ക് സ്വാധീനമുള്ള പൂങ്കുന്നം മേഖലയിൽ വോട്ടെണ്ണിയപ്പോഴാണ് സുരേഷ് ഗോപി 356 വോട്ടിന്റെ ലീഡ് നേടിയത്.നേരത്തെ, പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്മജയായിരുന്നു മുന്നിൽ. ഇ ശ്രീധരൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് എൻഡിഎയുടെ ലീഡ് ചെയ്യുന്ന മറ്റു സ്ഥാനാർത്ഥികൾ.