Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:02 pm
  • 11th May, 2021
  • Overcast Clouds
31.79°C31.79°C
  • Humidity: 70 %
  • Wind: 1.93 km/h

Breaking News

  • കെ.ആർ ഗൗരിയമ്മ അന്തരിച്ചു
  • കെ.ആര്‍ ഗൗരിയമ്മയുടെ സംസ്‌കാരം ആലപ്പുഴയില്‍
  • നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
  •  മലപ്പുറത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റിസോർട്ടിൽ ഇഫ്താര്‍ വിരുന്ന് ; 40 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
  • കോട്ടയം മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു
i2i News Trivandrum

 മതവും മതവികാരവും മത ചിഹ്നവും  ഇടവക വികാരവും ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിച്ച സംഭവത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനും മണർകാട് സെന്റ് മേരീസ് പള്ളി സഹവികാരി ഫാ.എം.ഐ. തോമസ് മറ്റത്തിലിനും എതിരെ മന്നം യുവജനവേദി പ്രസിഡന്റ് കെ.വി ഹരിദാസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.

മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചു, സഭാ തർക്കത്തിൽ സഭയ്ക്കുവേണ്ടി സ്ഥാനാർഥി നിയമനിർമാണം നടത്തും, എന്നിങ്ങനെയുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരത്തി എന്നതാണ് പ്രധാനമായും സഹവികാരിക്കെതിരെ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഫാ.എം.ഐ.തോമസ് മറ്റത്തിലിനെതിരെ കേസെടുക്കണമെന്നും ഇതിൽ പങ്കാളിയായ ജെയ്ക്ക് സി തോമസിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നും പരാതിയിൽ പറയുന്നു.ഫാ.എം.ഐ. തോമസ് മറ്റത്തിലിന്റെ ഓഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളും രേഖകളുമാണ് പരാതിക്കാരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചിട്ടുള്ളത്.

Readers Comment

Add a Comment