Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:28 pm
  • 11th April, 2021
  • Haze
33°C33°C
  • Humidity: 58 %
  • Wind: 3.09 km/h

Breaking News

  • മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
  •  ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച 
i2i News Trivandrum

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റാൻ സാധ്യത. മാർച്ച് 17നാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കാനിരുന്നത്. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് പഠന സഹായ പിന്തുണ നൽകുന്നതിന് പരിമിതികളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.

കൂടാതെ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ പറഞ്ഞു.

പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) സർക്കാരിന് നൽകിയ കത്തിലാണ് ഇവ സൂചിപ്പിച്ചിരുന്നത്.

Readers Comment

Add a Comment