Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:28 pm
  • 11th April, 2021
  • Haze
32°C32°C
  • Humidity: 62 %
  • Wind: 3.6 km/h

Breaking News

  • മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.
  •  ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരായ ലോകായുക്ത ഉത്തരവ് തിങ്കളാഴ്ച 
i2i News Trivandrum

ഔദ്യോഗിക കാറിൽ  വനിതാ ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാൻ ഡിജിപി ശ്രമിച്ചു. കാറിൽ നിന്ന് ഇറങ്ങിയോടിയ ഐപിഎസ് ഓഫിസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തമിഴ്‌നാട്ടിൽ മുൻ സ്‌പെഷൽ ഡിജിപി രാജേഷ് ദാസാണ് ഐപിഎസ് ഓഫിസറെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ രാജേഷ് ദാസിനെതിരെ സിബിസിഐഡി കേസെടുത്തു. എസ്പി ഡി. കണ്ണനെതിരെയും എഫ്‌ഐആർ റജിസ്റ്റർ ചെയ്യും. ആരോപണത്തെ തുടർന്ന് ഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. 

ഫെബ്രുവരി 21ന്  തിരുച്ചിറപ്പള്ളി-ചെന്നൈ ഹൈവേയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.കാറിനുള്ളിൽ വച്ച് മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായതോടെ വനിതാ ഐപിഎസ് ഓഫിസർ പെട്ടെന്നു തന്നെ കാർ വിട്ടു പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് 24 മണിക്കൂറിനുള്ളിൽ നാടകീയമായ പല സംഭവങ്ങളും അരങ്ങേറി. ഡിജിപിക്കെതിരെ പരാതി നൽകാൻ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തിൽ 150ഓളം പൊലീസുകാരെത്തി വഴി തടയാൻ ശ്രമം നടത്തിയതായും ആരോപണമുണ്ട്. 
 സംഭവം നടന്ന  തൊട്ടുപിറ്റേന്ന് വനിതാ ഓഫിസർ ചെന്നൈയിലെത്തി ഡിജിപി ജെ.കെ. ത്രിപാഠിക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി. രണ്ടു ദിവസത്തിനുശേഷം സ്‌പെഷൽ ഡിജിപി സ്ഥാനത്തുനിന്ന് ദാസിനെ നീക്കി. അന്വേഷണത്തിനായി ആഭ്യന്തരമന്ത്രാലയം ആറംഗ സമിതിയെ നിയോഗിച്ചു. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. രാഷ്ട്രീയപ്രേരിതമായ പരാതിയാണെന്ന് രജേഷ് ദാസ്  പ്രതികരിച്ചു. 
സംഭവം പുറത്തറിഞ്ഞതോടെ നിരവധി ഐപിഎസ് ഉദ്യോഗസ്ഥർ ദാസിനെയും കണ്ണനെയും സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുമ്പ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ദാസിന് 2000 രൂപ പിഴ ചുമത്തിയിരുന്നു. 2004ൽ സഹപ്രവർത്തകരോടെ അപമര്യാദയായി പെരുമാറിയതിന് ദാസിനു സസ്‌പെൻഷൻ നേരിടേണ്ടിവന്നിട്ടുണ്ട്.

Readers Comment

Add a Comment