Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 9:26 am
  • 16th April, 2024
  • Overcast Clouds
31.82°C30.4°C
  • Humidity: 65 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് പ്രവർത്തകർ ധനമന്ത്രി നിർമലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. കേന്ദ്ര ബജറ്റ്, ഇന്ധന വില വർധനവ് എന്നിവയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. എന്നാൽ ധനമന്ത്രിക്ക് അടുത്തെത്തി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പ്രവർത്തരുടെ ശ്രമം പോലീസ് തടഞ്ഞു. ദാദറിൽ ഒരു സംവാദ പരിപാടിക്ക് എത്തിയതായിരുന്നു നിർമലാ സീതാരാമൻ. 500 ഓളം കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടുകയും ധനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. രാഹുൽ ഗാന്ധിക്ക് അനുകൂലമായും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

ദാദർ റെയിൽവേ സ്റ്റേഷന് മുന്നിൽ അതിരാവിലെ മുതൽ പ്രവർത്തകർ ഒത്തു ചേർന്നിരുന്നതായി പോലീസ് പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെയും അവശ്യ വസ്തുക്കളുടേയും പെട്രോൾ, ഡീസൽ, പാചക വാതകം, റെയിൽവേ നിരക്കുകൾ എന്നിവയുടെ വർധനവിനെതിരേയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.എന്നാൽ പ്രതിഷേധം സമാധാനപരമായാണ് നടന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് പാട്ടീൽ പറഞ്ഞു.

Readers Comment

Add a Comment