Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:44 am
  • 18th April, 2024
  • Overcast Clouds
30.4°C26.82°C
  • Humidity: 87 %
  • Wind: 1.12 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ എടുത്തുകളഞ്ഞ ആരോഗ്യ സര്‍വകലാശാല നടപടി സുപ്രീം കോടതി റദ്ദാക്കി. അഫിലിയേഷന്‍ റദ്ദാക്കിയതു മൂലം 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ കോളജ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അഫിലിയേഷന്‍ റദ്ദാക്കിയ നടപടി ശരി വെക്കുകയായിരുന്നു.

ഈ അധ്യയന വര്‍ഷവും 100 സീറ്റുകളിലേക്കുള്ള പ്രവേശനവുമായി മുന്നോട്ട് പോകാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 2006 ലാണ് കണ്ണൂര്‍ ഡെന്റല്‍ കോളജിനു അംഗീകാരം ലഭിച്ചത്. കോളേജില്‍ നടത്തിയ പരിശോധനയില്‍ അതൃപ്തി അറിയിച്ചാണ് കോളജിന്റെ അഫിലിയേഷന്‍ ആരോഗ്യ സര്‍വകലാശാല എടുത്തു കളഞ്ഞത്. സര്‍വകലാശാല നടപടിയില്‍ ജീവനക്കാരുടെ കുറവടക്കം ചൂണ്ടികാട്ടിയത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Readers Comment

Add a Comment