Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:43 am
  • 20th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 94 %
  • Wind: 1.03 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോയിന്റ്‌ എൻട്രൻസ്‌ എക്‌സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷയെഴുതുന്നതിന്‌ 12-ാം ക്ലാസ്‌ പരീക്ഷയിൽ 75 ശതമാനം മാർക്ക്‌ നേടിയിരിക്കണമെന്ന നിബന്ധന ഇക്കൊല്ലത്തേക്ക്‌ ഒഴിവാക്കി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ്‌ പൊക്രിയാൽ "നിശാങ്ക്‌" ട്വിറ്റർ സന്ദേശത്തിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എൻ.ഐ.ടിഇ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി), ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻജിനീയറിങ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി (ഐ.ഐ.ഇ.എസ്‌.ടി), സ്‌കൂൾ ഓഫ്‌ പ്ലാനിങ്‌ ആൻഡ്‌ ആർക്കിടെക്‌ചർ (എസ്‌.പി.എ) തുടങ്ങി കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ. മെയിൻ പരീക്ഷയിലെ സ്‌കോർ അടിസ്‌ഥാനമാക്കിയാണ്‌.

പ്ലസ്‌ ടു പരീക്ഷയിൽ 75 ശതമാനം മാർക്കുള്ളവർക്കും അതത്‌ പരീക്ഷാ ബോർഡുകൾ നടത്തുന്ന പ്ലസ്‌ ടു പരീക്ഷയിൽ ഏറ്റവുമുയർന്ന 20 പെർസെന്റൈലിൽവരുന്ന വിദ്യാർഥികൾക്കുമാണ്‌ മെയിൻ പരീക്ഷയെഴുതാൻ യോഗ്യതയുണ്ടായിരുന്നത്‌. പട്ടികവിഭാഗം വിദ്യാർഥികൾക്ക്‌ 65 ശതമാനം മാർക്കും.കോവിഡ്‌ ലോക്ക്‌ഡൗൺ മൂലം ഒട്ടുമിക്ക സെക്കൻഡറി പരീക്ഷാ ബോർഡുകളും മുഴുവൻ പരീക്ഷകൾ നടത്തിയിരുന്നില്ല. ചിലർ മുൻ പരീക്ഷകളിലെ മാർക്കിന്റെ ശരാശരി അടിസ്‌ഥാനമാക്കി അവസാനവർഷ സ്‌കോർ നിർണയിക്കുകയും ചെയ്‌തു. 75 ശതമാനം മാർക്ക്‌ നേടാൻ ഒട്ടേറെ വിദ്യാർഥികൾക്ക്‌ ഇതു തടസമായതു കണക്കിലെടുത്താണ്‌ ഇക്കുറി യോഗ്യതാ മാർക്കിൽ ഇളവു നൽകാൻ തീരുമാനിച്ചത്‌. ജൂലൈ മൂന്നിനാണ്‌ അഡ്വാൻസ്‌ഡ്‌ പരീക്ഷ.

Readers Comment

Add a Comment