Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ ഇനിയും അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2.67 കോടി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.1,37,79,263 സ്ത്രീ വോട്ടർമാരും 1,02,95,202 പുരുഷ വോട്ടർമാരുമാണുള്ളത്. ട്രാൻസ് ജൻഡർ വോട്ടർമാരുടെ എണ്ണം 221 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 32,14,943 പേർ. ഇത്തവണ പുതുതായി വോട്ടുചെയ്യുന്നവർ 2.99 ലക്ഷം പേരാണ്. പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 1.56 ലക്ഷം വോട്ടർമാരെയാണ്.ഒരു പോളിംഗ് സ്റ്റേഷനിൽ 1000 വോട്ടർമാരെ മാത്രമേ അനുവദിക്കൂ എന്നും ടിക്കാറാം മീണ പറഞ്ഞു. അതിനാൽ ഇത്തവണ 15,730 പോളിംഗ് സ്റ്റേഷനുകൾ കൂടി അധികമായി ഉണ്ടാവും. ഇതോടെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 40, 771 ആകും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് 10 ദിവസം മുമ്ബുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.