Your Comment Added Successfully!

ഭക്ഷണവും വെള്ളവും ലഭിക്കാതെയാണ് കോട്ടയം മുണ്ടക്കയത്ത് വയോധികനായ പൊടിയൻ (80) മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവത്തിൽ പൊടിയന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിൻറെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു.
ഏറെ ദിവസം പൊടിയൻ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടുതൽ രാസപരിശോധന നടത്തുന്നതിലൂടെ പൊടിയൻ ഭക്ഷണം കഴിക്കാവുന്ന അവസ്ഥിയിലായിരുന്നോ എന്നും വ്യക്തമാകും. ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവർക്കർമാർ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്.
സഹായമായി എത്തുന്നവരെ വിരട്ടിയോടിക്കാൻ പട്ടിയെ വീട്ടിൽ കെട്ടിയിട്ടിരുന്നു. ചൊവ്വാഴ്ച മാതാപിതാക്കളെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ റെജി വീട്ടിലുണ്ടായിരുന്നു. വിശദമായ ഫൊറൻസിക് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻറെ തീരുമാനം.
ഇളയ മകൻ റെജിയോടൊപ്പമാണ് വൃദ്ധ മാതാപിതാക്കൾ താമസിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൊടിയൻ മരിച്ചു. അവശനിലയിലായ അമ്മിണി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മകൻ റെജി മാതാപിതാക്കൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നം.