Your Comment Added Successfully!

അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.അമേരിക്കയിൽ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോൾചേർന്ന് മുന്നോട്ട് പോകും. ആഗോള തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്നും ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.