Your Comment Added Successfully!

കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷനാകും. മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ കേരളത്തിൽ കോൺഗ്രസിനേയും ഉമ്മൻ ചാണ്ടി യുഡിഎഫിനേയും നയിക്കുമെന്നാണ് വിവരം. നാളെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തുന്നുണ്ട്.