Your Comment Added Successfully!

നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി ജി.സുധാകരൻ മത്സരിക്കാൻ സാധ്യത . കായംകുളത്തേക്ക് മാറില്ലെന്നും അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു. കായംകുളത്തെ പാർട്ടിക്കാർ കാലുവാരികളാണെന്നും അങ്ങോട്ടില്ലെന്നുമായിരുന്നു പ്രതികരണം.
2001 ൽ തന്നെ തോൽപിച്ചത് കാലുവാരിയാണെന്നും ജി. സുധാകരൻ പറഞ്ഞു.ഇലക്ഷനിൽ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹമില്ല. പുതിയ ആളുകൾ വരുന്നതിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇക്കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്യുമെന്നും ജി. സുധാകരൻ പറഞ്ഞു.