Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞതോടെ നിത്യചെലവിനായി സർക്കാരിന്റെ സഹായം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ വർഷം വെറും ആറ് ശതമാനം മാത്രമാണ് ശബരിമല വരുമാനം. ഇതോടെ ദേവസ്വം ബോർഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലായി. ഈ പ്തിസന്ധി മറികടക്കാൻ സർക്കാർ സഹായം തേടിയിരിക്കുകയാണ് ദേവസ്വം. നൂറ് കോടി രൂപയാണ് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമലയിൽ ഈ സീസണിൽ ഇതുവരെ വരുമാനം 15 കോടിയാണ്. മാസപൂജക്ക് കൂടുതൽ ദിവസം നട തുറക്കണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ തന്ത്രി ഉൾപ്പടെ ഉള്ളവരുമായി ആലോചിച്ച് തീരുമാനമെടുക്കും. നാളെ ശബരിമലയിലേക്ക് വരുന്ന 5000 പേർക്ക് മകരജ്യോതി കഴിയുന്നത് വരെ സന്നിധാനത്ത് തുടരാൻ അനുമതി നൽകും.