Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യത. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകരുമായി ചർച്ച നടത്തിയപ്പോൾ ക്രിമിനൽ നടപടിചട്ടം 482 പ്രകാരം നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകേണ്ടത് സുപ്രീം കോടതിയിലാണെന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടത്തിലെ 482 -ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാരിന് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്നാണ് മുതിർന്ന അഭിഭാഷകർ അറിയിച്ചിരിക്കുന്നത്.