Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പി.ജെ. ജോസഫ് നൽകിയ ഹർജിയിൽ സ്റ്റേ ഇല്ല. ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവെച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പി. ജെ. ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. സ്റ്റേ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പി.ജെ. ജോസഫിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവിറക്കിയ കോടതി വിശദമായ വാദം കേട്ടതിന് ശേഷം അന്തിമ ഉത്തരവിറക്കും.