Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:20 pm
  • 27th November, 2020
  • Haze
29°C29°C
  • Humidity: 79 %
  • Wind: 2.1 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക്  കോവിഡ്  സ്ഥിരീകരിച്ചു
  •  ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ആ​ദ്യ ഏ​ക​ദി​ന​ മത്സരത്തിനിടെ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​രാ​ധ​ക​ർ 
i2i News Trivandrum

കിഫ്‌ബി  വിവാദത്തിൽ എൽഡിഎഫ് സിഎജിക്കെതിരെ സമരം പ്രഖ്യാപിച്ചു. നവംബർ 25 ന് പ്രതിഷേധം നടത്താനാണ് തീരുമാനം. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ സമരപാതയിലേക്ക് നീങ്ങിയ സർക്കാരും സിപിഎമ്മും, സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആവർത്തിച്ചാണ് കിഎഫ്ബി വിവാദത്തിൽ പ്രതിരോധം തീർക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിക്കും.

സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് വിമർശനവുമായി രംഗത്തെത്തിയത് ആയിരുന്നു വിവാദത്തുടക്കം. കിഫ്ബി ഓഡിറ്റിൽ സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് വിവാദ പരാമർശം ഉന്നയിച്ചത്. സർക്കാരിന് നൽകിയ റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുൻപ് പുറത്ത് വിട്ടാണ് ധനമന്ത്രി സിഎജിയെപ്രതിക്കൂട്ടിലാക്കിയത് . കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമെന്ന സിഎജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബിജെപിയും കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു.

Readers Comment

Add a Comment