Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:51 am
  • 26th April, 2024
  • Broken Clouds
27.82°C27.82°C
  • Humidity: 95 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വപ്‌നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ പേരിൽ പ്രതിപക്ഷ ഭരണ പക്ഷ പോര് കനക്കുന്നു. ​ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നാണ് സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണ്. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തി.. ഇത് നിയമസംവിധാനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനൊപ്പം യഥാർത്ഥ പ്രതികളെ രക്ഷിക്കാനും കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു. ബിജെപി- യുഡിഎഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി അന്വേഷണ ഏജൻസികൾ അധഃപതിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചൂണ്ടിക്കാട്ടി

Readers Comment

Add a Comment