Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:47 pm
  • 19th April, 2024
  • Broken Clouds
33.82°C30.4°C
  • Humidity: 66 %
  • Wind: 2.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തമിഴ്‌നാട്ടിൽ സർക്കാർ നിർദേശത്തെ ധിക്കരിച്ച് വീണ്ടും വേൽയാത്ര നടത്തിയ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പടെ നൂറുകണക്കിന് പ്രവർത്തകരാണ് അറസ്റ്റിലായത്. ചെന്നൈയ്ക്ക് സമീപം തിരുവോട്ടിയൂർ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.

സർക്കാർ അനുമതിയില്ലാതെ ആറാം തീയതി നടത്തിയ വേൽയാത്ര സംസ്ഥാന സർക്കാർ തടയുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തമിഴ്നാട്ടിൽ വിവാദമായിരുന്നു. എച്ച് രാജ ഉൾപ്പടെ നൂറോളം ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്താണ് അന്ന് യാത്രക്ക് തടയിട്ടത്. കൊവിഡ് വ്യാപനം കാരണമാണ് യാത്രക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതെങ്കിലും ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറാകാത്തതാണ് പ്രശ്നം.

Readers Comment

Add a Comment