Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:39 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടി ആർ പിയിൽ  കൃത്രിമം കാണിച്ച കേസിൽ തങ്ങളുടെ പേരില്ലാതിരുന്നിട്ടും തങ്ങളുടെ പേര് വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുംബൈ പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതോടെ റിപ്പബ്ലിക് ടിവിക്കെതിരെ കടുത്ത നടപടിയുമായി മുംബൈ പോലീസ്. പോലീസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ റിപ്പബ്ലിക് ടിവി എഡിറ്റോറിയൽ അംഗങ്ങൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റർ ഷവാൻ സെൻ, എക്‌സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയൽ ജീവനക്കാർ, എന്നിവർക്കെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ശശികാന്ത് പവാറിന്റെ പരാതിയിൽ എൻഎം ജോഷി മാർഗ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് ആക്റ്റ് സെക്ഷൻ 3 (1), ഐപിസി സെക്ഷൻ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്.

റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മുംബൈ പൊലീസിനെയും അതിന്റെ തലവൻ പരം ബിർ സിങിനെയും മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് ചാനലും അതിലെ ജീവനക്കാരും വ്യാഴാഴ്ച ചില റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തതായി ശശികാന്ത് പവാർ പരാതിയിൽ ആരോപിച്ചു.

Readers Comment

Add a Comment