Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
താലിബാൻ ആക്രമണത്തിൽ 34 അഫ്ഗാൻ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഡെപ്യൂട്ടി പൊലീസ് തലവനടക്കം 34 പേർ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായി തഖർ പ്രവിശ്യ ആരോഗ്യ ഡയറക്ടർ അബ്ദുൽ ഖയൂം വ്യക്തമാക്കി. അതേസമയം പോരാട്ടം തുടരുകയാണെന്നും താലിബാൻ ഭീകരവാദികൾക്കും നഷ്ടം സംഭവിച്ചെന്നും തഖർ പ്രവിശ്യ ഗവർണറുടെ വക്താവ് ജവാദ് ഹെജ്രി എഎഫ്പിയോട് പറഞ്ഞു.
രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലാണ് ആക്രമണമുണ്ടായത്. ജില്ലയിൽ മറ്റൊരു ഓപറേഷന് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ പോകുന്നതിനിടെ താലിബാൻ ഭീകരവാദികൾ ഒളിഞ്ഞിരുന്ന് വാഹന വ്യൂഹത്തിന് നേരെ ആക്രമിക്കുകയായിരുന്നുവെന്നും ആരോഗ്യ ഡയറക്ടർ അബ്ദുൽ ഖയൂം പറഞ്ഞു. അഫ്ഗാൻ സമാധാന ചർച്ചകൾ ഖത്തറിൽ പുരോഗമിക്കവെയാണ് സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ താലിബാന്റെ ആക്രമണം. അതേസമയം ആക്രമണത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല.