Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ആയിരുന്നു ചോദ്യം ചെയ്യല്‍. ആഘോഷ ഫണ്ടില്‍ നിന്ന് വകമാറ്റിയ 55 ലക്ഷം രൂപ തിരികെ എസ്എന്‍ ട്രസ്റ്റില്‍ അടച്ചിട്ടുളളതായി വെള്ളപ്പള്ളി മൊഴി നല്കി.
കൊല്ലം എസ്എന്‍ കോളേജിലെ ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച ഒരു കോടിയലധികം രൂപയില്‍ നിന്ന്, 55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കേസ്. എന്നാല്‍ ഈ തുക തിരികെ എസ്എന്‍ ട്രസ്റ്റില്‍ അടച്ചുവെന്നും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നുമാണ് വെള്ളാപ്പള്ളി മൊഴി നല്‍കിയത്. കണിച്ചുകുളങ്ങരയിലെ വസതിയില്‍ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു. പണം തിരികെ നല്‍കിയതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ വെള്ളാപ്പള്ളിക്ക് ചൊവ്വാഴ്ച വരെ ക്രൈംബ്രാഞ്ച് സമയം നല്കി.
അതേസമയം, പണം തിരികെ അടച്ചാലും കുറ്റം നിലനില്‍ക്കുമെന്നാണ് അന്വേഷണസംഘംത്തിന്റെ വിലയിരുത്തല്‍. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണമാണ് ആഷോഷകമ്മിറ്റി ചെയര്‍മാനായിരുന്ന വെള്ളാപ്പള്ളി നടേശന് വകമാറ്റിയത്. പണാപഹരണം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
2004 ല്‍ തുടങ്ങിയ കേസില്‍, ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ഷാജി സുഗണന്‍ നേരത്തെ ക്രൈംബ്രാഞ്ചില്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ വിജിലന്‍സില്‍ ആണ്. അദ്ദേഹത്തിന് കുറ്റപത്രം സമര്‍പ്പിക്കാനാകുമോയെന്ന കാര്യത്തില്‍ നിയമതടസമുണ്ട്. നിയമോപദേശം കിട്ടിയ ശേഷം ബുധനാഴ്ച തന്നെ കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
.