Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തിരുവന്തപുരം മുൻ ജില്ലാ പ്രസിഡന്റ് ഡോ. എസ്.എല്‍. സനല്‍കുമാര്‍ (54) പീഡന കേസില്‍ അറസ്റ്റില്‍. ഫോര്‍ട്ട് ഗവ. താലൂക്ക് ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റ് ആയ ഡോ. സനല്‍കുമാര്‍ തിരുവനന്തപുരം കുറവന്‍കോണത്ത് നടത്തുന്ന സ്വകാര്യ ക്ളിനിക്കില്‍ പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്കിയ പരാതിയെ തുടര്‍ന്ന് മ്യൂസിയം എസ്.ഐ ബിജു കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ക്ളിനിക്കില്‍ എത്തിയ പൊലീസ് സംഘം ഡോ. സനല്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുമല സ്വദേശിയായ ഡോ. സനല്‍കുമാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനത്തിനൊപ്പം തന്നെ, നാലു വര്‍ഷമായി കുറവന്‍കോണം സൈബര്‍ ഹൗസില്‍ സ്വന്തമായി ക്ളിനിക് നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശിയായി ഇരുപത്തിയഞ്ചുകാരി കഴുത്തുവേദനയെ തുടര്‍ന്ന് ഡോ. സനല്‍കുമാറിനെ കാണാന്‍ ക്ളിനിക്കില്‍ എത്തിയത്. വിശദമായ പരിശോധനയ്ക്കു ശേഷം, വൈകിട്ട് ആറരയ്ക്ക് ക്ളിനിക്കില്‍ എത്താന്‍ പറഞ്ഞ് യുവതിയെ മടക്കിയയയ്ക്കുകയായിരുന്നു.
അസഹ്യമായ കഴുത്തുവേദന കാരണം ബുദ്ധിമുട്ടിയിരുന്ന യുവതി കൃത്യസമയത്തു തന്നെ ക്ളിനിക്കിലെത്തി. അപ്പോഴും ഡോ. സനല്‍കുമാര്‍ വിശദമായ ദേഹപരിശോധന നടത്തി. കഴുത്തുവേദനയുടെ മൂലകാരണം തേടിയ ഡോക്ടര്‍ യുവതിയെ കണ്‍സള്‍ട്ടിംഗ് റൂമിലെ പരിശോധനാ ബെഡില്‍ കമിഴ്ത്തിക്കിടത്തുകയും നടുഭാഗത്ത് ജെല്‍ പുരട്ടി തടവുകയും ചെയ്തു. വസ്ത്രം ഇറക്കിവച്ച് നടത്തിയ തടവലിലും മധ്യവയസ്സു കടന്ന ഡോക്ടറുടെ പെരുമാറ്റരീതികളില്‍ യുവതിക്ക് അസ്വാഭാവികത തോന്നിയില്ല. വൈകുന്നേരം ക്ളിനിക്കില്‍ വേറെയും രോഗികള്‍ ഉണ്ടായിരുന്നതുകൊണ്ട്, നിറയെ വെള്ളം കുടിച്ചതിനു ശേഷം രാത്രി എട്ടു മണിയോടെ എത്താനായിരുന്നു നിര്‍ദ്ദേശം.
യുവതി വീണ്ടും രാത്രി എട്ടിന് ക്ളിനിക്കിലെത്തിയപ്പോള് കണ്സള്ട്ടിംഗിന് മറ്റു രോഗികള്‍ ഉണ്ടായിരുന്നില്ല. കഴുത്തുവേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അൾട്രാ സൗണ്ട് സ്കാനിങ്ങ് വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. സ്വകാര്യഭാഗം വഴി ഉള്ളിലേക്ക് പ്രോബ് കടത്തിയുള്ള സ്കാനിംഗ് ആണെന്നു മനസ്സിലായെങ്കിലും, അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റും സംഘടനാ നേതാവുമായ ഡോക്ടറെക്കുറിച്ച് യുവതിക്ക് എന്തു സംശയം തോന്നാന്‍?
പക്ഷേ, വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതിനു ശേഷം സ്വകാര്യഭാഗത്ത് ജെല്‍ പുരട്ടി തടവിത്തുടങ്ങിയപ്പോള്‍ യുവതിക്ക് എന്തോ അസ്വാഭാവികത തോന്നി. പ്രോബ് വേദനയില്ലാതെ കടത്താനാണ് ജെല്‍ പുരട്ടുന്നതെന്ന് അറിയിച്ചപ്പോള്‍ യുവതി തടസ്സം പറഞ്ഞില്ല. എന്നാല്‍ ജെല്‍ പ്രയോഗത്തിനു ശേഷം, സ്വകാര്യഭാഗം വഴി അകത്തേക്കു പ്രവേശിച്ചത് ഉപകരണമല്ല, ഡോക്ടറുടെ വിരലാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ യുവതി ചാടിയെഴുന്നേറ്റ് ബഹളം വയ്ക്കുകയും, വസ്ത്രങ്ങള്‍ വാരിവലിച്ചു ധരിച്ച് ക്ളിനിക്കില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.
രാത്രിതന്നെ യുവതി കൂട്ടുകാരികളുമായി തിരിച്ചെത്തുകയും കഴുത്തുവേദനയ്ക്ക് യോനീപരിശോധന നടത്തിയത് ചോദ്യംചെയ്യുകയും ചെയ്തതോടെ സംഘടനാ നേതാവ് വിരണ്ടു. പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന ഘട്ടമെത്തിയപ്പോള്‍ കാലുപിടിത്തമായി. പരിശോധനയ്ക്കിടെ ഡോക്ടര്‍ സ്വയം വിവസ്ത്രനാകാന്‍ ശ്രമിച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. അതോടെ, സ്വകാര്യഭാഗ പരിശോധന രോഗനിര്‍ണയത്തിന്റെ ഭാഗമാണെന്ന ഡോക്ടറുടെ വാദം പൊളിഞ്ഞു.
പിറ്റേന്നു തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി രേഖാമൂലം പരാതി നല്‍കുകയും, കമ്മിഷണര്‍ പരാതി മ്യൂസിയം എസ്.ഐ ബിജു കുമാറിന് കൈമാറുകയുമായിരുന്നു. പരാതിക്കു പിന്നാലെതന്നെ ഡോ. എസ്.എല്‍ സനല്‍കുമാറിനു വേണ്ടി ഉന്നതങ്ങളില്‍ നിന്ന് വിളിയും സമ്മര്‍ദ്ദവും തുടങ്ങി. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ആരോഗ്യ വകുപ്പിലും രാഷ്ട്രീയതലത്തിലും ശക്തമായ സ്വാധീനമുള്ള ഡോ. സനല്‍കുമാറിനു പറ്റിയ കയ്യബദ്ധം ചികിത്സയുടെ ഭാഗമായ പരിശോധനയായി റിപ്പോര്‍ട്ട് ചെയ്ത് കേസ് ഒതുക്കിത്തീര്‍ക്കാനാണ് സമ്മര്‍ദ്ദം.
എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരുന്ന എസ്.ഐ ബിജു കുമാര്‍ ഇന്നലെ രാത്രിതന്നെ കുറവന്‍കോണത്തെ ക്ളിനിക്കിലെത്തി ഡോ. സനല്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാഗത്ത് വിരല്‍കടത്തി നടത്തിയ പരിശോധന, രോഗനിര്‍ണയത്തിന്റെ ഭാഗമായി നടന്നതല്ലെന്നു വ്യക്തമായിട്ടുണ്ട്. കഴുത്തുവേദനയുമായി എത്തിയ യുവതിയോട് വൈകിട്ടു വരാന്‍ നിര്‍ദ്ദേശിക്കുകയും, ശരീരത്തില്‍ ജെല്‍ പുരട്ടി മസാജ് ചെയ്യുകയും, അതിനു ശേഷം മറ്റു രോഗികളില്ലാത്ത സമയംനോക്കി വീണ്ടും എത്താന്‍ പറയുകയും ചെയ്തത് സംശയാസ്പദമാണ്. പെണ്‍കുട്ടി മജിസട്രേറ്റിനു നല്കിയ 164 പ്രകാരമുള്ള മൊഴിയില്‍, ഡോക്ടറുടെ പെരുമാറ്റത്തില്‍ അനുഭവപ്പെട്ട വൈകല്യങ്ങളെക്കുറിച്ചും സ്വകാര്യഭാഗത്ത് വിരല്‍ ഉപയോഗിച്ചു നടത്തിയ ദീര്ഘപരിശോധനകളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
മുതിര്‍ന്ന രണ്ട് പെണ്മക്കളുള്ള ഡോ. സനല്‍കുമാറിന്റെ പ്രവൃത്തി ഡോക്ടര്‍മാരെത്തന്നെ ഞെട്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സംഘടനാ നേതാവെന്ന ബലത്തില്‍ സ്വകാര്യ ക്ളിനിക്ക് നടത്തിവന്ന സനല്‍കുമാറിന്റെ മൂത്ത പുത്രിയുടെ വിവാഹം കഴിഞ്ഞ് ദീര്ഘനാളായിട്ടില്ല. കുറവന്‍കോണത്തെ ക്ളിനിക്കില്‍ വച്ച് കൂടുതല്‍ യുവതികള്‍ ഡോ. സനല്‍കുമാറിന്റെ നിഗൂഢ പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്ന് മ്യൂസിയം എസ്.ഐ ബിജുകുമാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ ഡോക്ടര്‍ക്കെതിരായ എഫ്.ഐ.ആറില്‍ ലൈംഗികപീഡന കുറ്റം തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി.