Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:34 pm
  • 3rd October, 2022
  • Overcast Clouds
30.95°C29.82°C
  • Humidity: 75 %
  • Wind: 2.93 km/h

Breaking News

  • വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർ‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 
  • നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി ഒത്തുതീർന്നതായി ഇരു വിഭാഗവും കോടതിയെ അറിയിച്ചു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയും പരാതിക്കാരിയും കേസ് പിൻവലിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. 
i2i News Trivandrum

ഓമനിക്കാനൊരു കുഞ്ഞു എന്നത്  മനുഷ്യവര്‍ഗത്തിന്റെ ജനിതകപരവും മാനസികവുമായ വൈകാരികതയാണ്. അത്തരത്തില്‍ സ്വന്തം രക്തത്തില്‍ പിറക്കുന്ന കുഞ്ഞിനെ കിട്ടാതെ നിരാശരായി കഴിഞ്ഞിരുന്ന ലോകത്തിന്  പ്രതീക്ഷയേകിയ ശാസ്ത്ര നേട്ടമായിരുന്നു    കൃത്രിമബീജസങ്കലനം എന്ന സാങ്കേതിക വിദ്യ . 1978-ല്‍ ബ്രിട്ടണില്‍ ജനിച്ച ലൂയീസ് ബ്രൗണിന്റെ ജനനത്തോടെ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍(IVF) അഥവാ കൃത്രിമ ബീജസങ്കലനം യാഥാര്‍ഥ്യമാകുകയായിരുന്നു. ലൂയീസ് ബ്രൗണിന്റെ ജന്മദിനമായ ജൂലായ് 25 ആണ് ലോക ഐ.വി.എഫ്. ദിനമായി ആചരിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ ഇന്ന് മാതാപിതാക്കളാകുന്ന ദമ്പതികൾ ധാരാളമാണ്. എട്ട് മില്യണ്‍ കുഞ്ഞുങ്ങളെയാണ് ഈ സാങ്കേതിക വിദ്യ ലോകത്തിനു നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസ്തുത കണ്ടുപിടിത്തത്തിന് ബ്രട്ടീഷ് ഫിസിയോളജിസ്റ്റായ റോബര്‍ട്ട് ജി എഡ്വേഡിന് 2010-ല്‍ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

ശരീരത്തിന് പുറത്ത് കൃത്രിമ സാഹചര്യത്തില്‍ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യുന്ന രീതിയാണ് ഐ.വി.എഫ്. എസ്.എം.എ. ഉള്‍പ്പടെയുള്ള ജനിതക രോഗം വരാനുള്ള സാധ്യതയുള്ളവരെയും തിരിച്ചറിയാന്‍ പ്രീ ഇംപ്ലാന്റേഷന്‍ ജനിറ്റിക് ടെസ്റ്റിങിലൂടെ സാധിക്കും. അതുകൊണ്ടു തന്നെ അത്തരക്കാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ നിന്നും ജനിത രോഗങ്ങളെ മാറ്റി കുഞ്ഞിനെ ജനിപ്പിക്കാന്‍ ഐ.വി.എഫ്. ഐ.സി.എസ്.ഐ. ചികിത്സയിലൂടെ സാധിക്കുന്നതിനാലാണ് ഐ.വി.എഫ.് ചികിത്സയുടെ പ്രസക്തി ഇത്രമാത്രം വർധിക്കുന്നതിന് കാരണം.  എസ്.എം.എ., ഹീമോഫീലിയ, ടേ-സാക് ഡിസീസ്, സിട്രോലീമിയ, ഹണ്ടിംഗ്ടണ്‍സ്‌കോറിയ തുടങ്ങിയ രോഗങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്ന സാഹചര്യം ഐ.വി.എഫിലൂടെ ശാസ്ത്രലോകം ഇല്ലാതാക്കി തുടങ്ങിയിട്ടുണ്ട്. ഇത് ജനിതരോഗ ചികിത്സയില്‍ വലിയൊരു നാഴികക്കല്ലായാണ് മെഡിക്കല്‍ രംഗം നോക്കി കാണുന്നത്.......

വികസിത രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയ്ക്കുമുണ്ട് ഒരു മികച്ച ഐ.വി.എഫ്. പരീക്ഷണ ചരിത്രം. എന്നാല്‍ ഒരു കറുത്ത ഏടായാണ് അത് ചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളതെന്നതാണ് ദു:ഖകരമായ വസ്തുത. ശാസ്ത്ര പരീക്ഷണങ്ങളെ കുറച്ചു കൂടി ഗൗരവമായി നാം നോക്കി കണ്ടിരുന്നെങ്കിൽ ഈ സാങ്കേതിക വിദ്യയിലൂടെ ജനിക്കുന്ന  രണ്ടാമത്തേ കുഞ്ഞ്  ഇന്ത്യയിലായിരുന്നു. ബംഗാളിയായ സുഭാഷ് മുഖോപാധ്യായാണ് രാജ്യത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ശില്‍പി. എന്നാല്‍ ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളെ  സര്‍ക്കാറിന്റെ വിദഗ്ധ സമിതി തള്ളുകയും തട്ടിപ്പാണെന്നു മുദ്രകുത്തുകയും ചെയ്തു. തുടര്‍ന്ന് വിദേശത്ത് സ്വീകാര്യത കിട്ടുമെന്നുറച്ച അദ്ദേഹം രാജ്യാന്തര മെഡിക്കല്‍ സമ്മേളനത്തിന് പോകാനുറച്ചു. എന്നാല്‍ ഈ ശ്രമം അട്ടിമറിക്കപ്പെടുകയും . ഇതില്‍ മനംനൊന്ത് 1981 ജൂണ്‍ 19ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയുമായിരുന്നു..

ലോകത്തിനൊപ്പം ആരോഗ്യരംഗത്തെ മികവിന്റെ കേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. അതിന് നേതൃത്വം വഹിക്കുന്നതാകട്ടെ  മികച്ച മലയാളി ഡോക്ടര്‍മാരാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ലോകം ഇന്ന് 44   മത് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ദിനമായി ആചരിക്കുമ്പോള്‍ ജനിതക രോഗങ്ങളെ കൂടി തോല്‍പ്പിക്കുന്ന വിധം  കൃത്രിമബീജ സങ്കലനം മാറിയെന്നത് മെഡിക്കല്‍ രംഗത്തെ മികച്ച നേട്ടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

 

Readers Comment

Add a Comment