Breaking News
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് . തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
Your Comment Added Successfully!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ പലിശ നിരക്കിന്റെ വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിലാണ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിന് മേല്‍ കാലാവധിയുള്ളതും എന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്നതുമായ രണ്ട് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഈ നിക്ഷേപങ്ങള്‍ക്ക് ഇനി 5.1 ശതമാനമാണ് പലിശ ലഭിക്കുക. ഇതുവരെ 5 ശതമാനമായിരുന്നു പലിശ ലഭിച്ചിരുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരുന്ന 5.5 ശതമാനം പലിശ ഇനി മുതല്‍ 5.6 ശതമാനമായിരിക്കും.ബാങ്കുകള്‍ പതിയെ പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. മൂന്ന് ദിവസം മുന്‍പാണ് പുതിയ നിരക്ക് നിലവില്‍ വന്നത്. രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിന് മുകളില്‍ സ്ഥിര നിക്ഷേപം നടത്തുന്നതിന് 10 ബേസിസ് പോയിന്റാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്.