Your Comment Added Successfully!

വടകര ചെമ്മരത്തൂർ മീങ്കണ്ടിയിലെ വീട്ടുകിണറ്റിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കടവത്ത് വയൽ ആലേപുതിയോട്ടിൽ ഉദയഭാനുവിൻറെ വീട്ടുകിണറ്റിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വടകര പൊലീസ് ഇൻക്വസ്റ്റ് ചെയ്‌ത മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇയാള്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് വ്യക്തമല്ല. എഴുപത് വയസിനടുത്ത് പ്രായം വരും. മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. രാവിലെ വെള്ളം എടുക്കാന്‍ എത്തിയ വീട്ടുകാര്‍ കിണറ്റില്‍ ഷര്‍ട്ട് പൊങ്ങിക്കിടക്കുന്നതായി കാണുകയായിരുന്നു. മൃതദേഹമാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റിൽ നിന്ന് കോഴിക്കോട് ആശുപത്രിയില്‍ നിന്നുള്ള കുറിപ്പടി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.