Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

തീവണ്ടിയില്‍ ഉറങ്ങിക്കിടന്ന നാല്പതുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ രണ്ടുപേരെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. റെയില്‍വേ കരാര്‍ തൊഴിലാളികളായ അബ്ദുള്‍ അസീസ് (30), സുരേഷ് (31) എന്നിവരെയാണ് റെയില്‍വേ പോലീസ് താംബരം റെയില്‍വേ യാര്‍ഡില്‍നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ചെങ്കല്‍പ്പെട്ട് സ്വദേശിനിയായ യുവതി ട്രെയിനുകളില്‍ ചെറിയ കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. വെള്ളിയാഴ്ച രാത്രി പല്ലവാരത്തുനിന്നു ട്രെയിനില്‍ കയറിയ യുവതി ഉറങ്ങിപ്പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ട്രെയിന്‍ ചെങ്കല്‍പ്പെട്ട് വരെ എത്തി തിരികെ താംബരം റെയില്‍വേ സ്റ്റേഷനു സമീപമുള്ള യാര്‍ഡിലേക്കു മാറ്റുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 12.30ഓടെ ഇവര്‍ ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്നത് കരാര്‍ തൊഴിലാളികളായ അബ്ദുള്‍ അസീസിന്റെയും സുരേഷിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് മാനഭംഗം നടന്നത്. ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന യുവതി ചെറുത്തുനില്ക്കാന് ശ്രമിച്ചെങ്കിലും ഇവര്‍ ബലമായി കീഴ്പ്പെടുത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
ഏതാണ്ട് ഒരു മണിക്കൂറിനുശേഷമാണ് യുവതിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ റെയില്‍വേയുടെ സാമഗ്രികള്‍ മോഷ്ടിച്ചെന്ന പേരില്‍ ജയിലിലാക്കുമെന്ന് യുവതിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ട്രെയിനില്‍ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. യാര്‍ഡില്‍നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷന് വരെ നടന്നെത്തിയ യുവതി റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഉടനെ യാര്‍ഡില്‍ എത്തിയ റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു. പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ ഡ്യൂട്ടിക്കെത്തിയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരേ പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.