Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

ചൈനീസ് അക്കാദമി ഓഫ് സയൻസ്- ഇറ്റലിയിലെ വേൾഡ് അക്കാദമി ഓഫ് സയൻസ് എന്നിവ സംയുക്തമായി വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകർക്ക് നൽകുന്ന പ്രഥമ യുവ ശാസ്ത്ര പുരസ്കാരത്തിന് മലയാളിയായ ഡോ. അജിത് പരമേശ്വരൻ അർഹനായി. 7,30,000 രൂപയാണ് പുരസ്കാരം. ഫിസിക്സ്, കെമിസ്ട്രി മേഖലയിലെ 45 വയസ്സിൽ താഴെ പ്രായമുള്ള ശാസ്ത്രജ്ഞരെയാണ് ഈ വർഷം പുരസ്കാരത്തിനായി പരിഗണിച്ചത്.
മലപ്പുറം സ്സ്വദേശിയായ അജിത് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൻറെ ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ ശാസ്ത്രജ്ഞനാണ്. അസ്ട്രോ ഫിസിക്സാണ് അജിത് പരമേശ്വരന്റെ ഗവേഷണ മേഖല. രണ്ടു തമോദ്വാരങ്ങൾ വൻ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോൾ ഉണ്ടാകുന്ന ഗുരുത്വതരംഗങ്ങളുടെ പ്രത്യേകത സൈദ്ധാന്തികമായി പഠിക്കുന്ന മേഖലയിലെ ശ്രദ്ധേയമായ ഗവേഷണങ്ങളാണ് അജിത്തിനെ അവാർഡിന് അർഹനാക്കിയത്. അജിത് പരമേശ്വരൻ അംഗമായ ശാസ്ത്ര സംഘത്തിന് നേതൃത്വം കൊടുത്തവർക്കാണ് 2017 ലെ ഫിസിക്സ് നോബൽ പുരസ്കാരം ലഭിച്ചത്. 2015-ൽ ആദ്യമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയപ്പോൾ തമോദ്വാരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അജിത്തിന്റെ ഗവേഷണ ഫലങ്ങൾ പ്രയോജനപെട്ടിരുന്നു.