Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:03 pm
  • 27th November, 2020
  • Haze
30°C30°C
  • Humidity: 66 %
  • Wind: 4.1 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക്  കോവിഡ്  സ്ഥിരീകരിച്ചു
  •  ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ആ​ദ്യ ഏ​ക​ദി​ന​ മത്സരത്തിനിടെ ഗൗ​തം അ​ദാ​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ആ​രാ​ധ​ക​ർ 
i2i News Trivandrum

സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോർ എസ്‌കലേറ്റർ നടപ്പാലം  കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്താണ്  നടപ്പാലം നിർമിച്ചത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11.35 കോടി രൂപ ചിലവിട്ടായിരുന്നു എസ്‌കലേറ്റർ കം എലിവേറ്റർ ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമാണം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിച്ചു. കേന്ദ്ര നഗര കാര്യമന്ത്രി ഹർദീപ് സിംഗ് പുരി ആശംസകൾ അറിയിച്ച് സംസാരിച്ചു.

നഗരത്തിലെ ഏറ്റവും തിരക്കുള്ള പുതിയ ബസ്സ്റ്റാന്റിനും ഇൻഡോർ സ്റ്റേഡിയത്തിനും ഇടയിലായാണ് പാലം നിർമിച്ചത്. പാലത്തിന് മൂന്ന് മീറ്റർ വീതിയും 25.37 മീറ്റർ നീളവുമുണ്ട്. ഒരേസമയം 13 പേർക്ക് ലിഫ്റ്റിലും മണിക്കൂറിൽ 11,700 പേർക്ക് എസ്‌കലേറ്ററിലും കയറാം. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.


 

Readers Comment

Add a Comment